പരവൂർ: 70 - 90 കാലയളവിൽ മലയാള ചലച്ചിത്ര ലോകത്ത് കലാമേന്മയുള്ള ചലച്ചിത്ര നിർമ്മാണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച 88 വയസുള്ള രവീന്ദ്രനാഥൻ നായരെ ഫാസ് പ്രവർത്തകർ അദ്ദേഹത്തിന്റെ കൊല്ലത്തുള്ള വസതിയിലെത്തി ആദരിച്ചു. ജെ.സി. ഡാനിയൽ പുരസ്കാരവും ദേശീയ - സംസ്ഥാന ഫിലിം അവാർഡുകളും രവീന്ദ്രനാഥൻ നായർ നേടിയിട്ടുണ്ട്. ഫാസ് പ്രസിഡന്റ് കെ. സദാനന്ദൻ അദ്ദേഹത്തെ പൊന്നാടയണിയിക്കുകയും മെമന്റോ നൽകുകയും ചെയ്തു. ഫാസ് സെക്രട്ടറി വി. രാജു ഉൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. പരവൂരിന്റെ സാംസ്‌കാരിക രംഗത്ത് സജീവസാന്നിദ്ധ്യമായ പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി 1976 ഡിസംബർ 11 ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്ത് കെ. രവീന്ദ്രനാഥൻ നായരാണ് (ജനറൽ പിക്ചേർസ് ).