senior-citizens
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ വയോജന ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വയോജനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വയോജ ക്ഷേമ വകുപ്പ് രൂപികരിക്കാനും സർക്കാർ ബാദ്ധ്യസ്ഥരാണന്നും ഇക്കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ നടന്ന വയോജന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. മുൻ പി.എസ്.സി അംഗം അഡ്വ. ബേബിസൺ, കെ. ചിത്രഭാനു, കെ. വിജയൻ പിള്ള, എ.ജി. രാധാകൃഷ്ണൻ, ഇളമാട് വിജയകുമാർ, ബി.എസ്. ജഗൻ തുടങ്ങിയവർ സംസാരിച്ചു. അർഹരായ എല്ലാ വയോജനങ്ങൾക്കും 3500 രൂപയിൽ കുറയാത്ത പെൻഷൻ അനുവദിക്കുക, വയോജനകമ്മിഷൻ രൂപീകരിക്കുക, വയോജനക്ഷേമ വകുപ്പ് രൂപീകരിക്കുക, സാമൂഹ്യ നീതി വകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന ധർണ.