photo
അപകടത്തിൽ പ്പെട്ട ബസ്സുകൾ

കൊട്ടിയം: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി വേണാട് ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് ഇരു ബസിലെയും യാത്രക്കാരായ നാല്പതോളം പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ
കൊല്ലം കുളത്തുപ്പുഴ ഹൈവേയിൽ കുണ്ടുമൺ പാലത്തിനടുത്തായിരുന്നു സംഭവം. പഞ്ചമി ജംഗ്ഷനിൽ നിന്നു യാത്രക്കാരെ കയറ്റി സ്വകാര്യ ബസ് കൊല്ലത്തേയ്ക്ക് പോകവെ വേണാട് ബസ് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണം.ഡ്രൈവർക്കും പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാരും കണ്ണനല്ലൂർ പൊലീസും പരിക്കേറ്റവരെ മീയണ്ണൂർ അസീസിയാ മെഡിക്കൽ കോളേജ്, നെടുമ്പന സർക്കാർ ആശുപത്രി, കണ്ണനലൂർ അൽഷിഫ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ഫാത്തിമ (23) കുണ്ടുമൺ, അഞ്ചൽ, ശാന്തമ്മ (57) വെളിച്ചിക്കാല, നന്ദ (22) മീയണ്ണൂർ, അഞ്ജലി (26) തേവന്നൂർ, നിതീഷ് രാജ് (29) മുഖത്തല, സുധാകരൻ (66) കൈതക്കുഴി, ആര്യ(22), ഫാത്തിമ (22), ഓമന (64) കൈതക്കുഴി, സൗമ്യ (28) മീയണ്ണൂർ, ബാബു തോമസ്, കുഞ്ഞുമോൾ തങ്കച്ചൻ, സ്വമ്മ ജോർജ്, ഫാത്തിമാ ബീവി, ഷഫാന,രാമചന്ദ്രൻ, ഇല്യാസ് കുട്ടി, സുലോചനൻ നായർ, ലേഖ, സേതുലക്ഷ്മി, റജിന എബ്രഹാം, സുൽബത്ത്, ജോയിക്കുട്ടി, സാബു, ലച്ചു, പ്രസീദ, റോയ്, തങ്കച്ചൻ, ഷെരീഫ്, ശ്രീജ, ശ്രീരംഗദാസ്, സുരേന്ദ്രൻ, ജൂബി, പത്മിനിയമ്മ, മാജിദ, സൈഫുനിസ, സാറാമ്മാ ജോയ്, സുദർശൻ, നസീദാ ബീവി, സുനിതാ ബീഗം, റംസീന തുടങ്ങിയവരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ളത്. കണ്ണനല്ലൂർ പൊലീസ് കേസ് എടുത്തു.