photo
ഇന്ന് താക്കോദാനം നിർവഹിക്കുന്ന സ്നേഹവീട്.

കരുനാഗപ്പള്ളി : കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകുന്ന സഹപാഠിക്കൊരു സ്നേഹവീടിന്റെ കൈമാറ്റം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 3ന് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ജംഗ്ഷനിൽ മന്ത്രി എം.എം . മണി വീടിന്റെ താക്കോൽദാനം നിർവഹിക്കും. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തും. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ സന്ദേശം നൽകും. ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ച് 450 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടാണ് സഹപാഠിക്ക് നിർമ്മിച്ച് നൽകുന്നത്.