കുണ്ടറ: മുളവന കവിതയിൽ പരേതനായ പി.കുമാരന്റെ ഭാര്യ ഓമന കുമാരൻ (81) നിര്യാതയായി. കൃഷി വകുപ്പിൽ നിന്ന് വിരമിച്ചശേഷം കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം കുണ്ടറ ലോക്കൽ കമ്മറ്റി അംഗം, പേരയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9ന് കുണ്ടറ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: രേഖ, അരുൺ. മരുമക്കൾ: പ്രദീപ്, മായ.