ngo
കേരള എൻ.ജി.ഒ യൂണിയൻ കുണ്ടറ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ കുണ്ടറ ഏരിയയുടെ 6-ാമത് വാർഷിക സമ്മേളനം ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 10ന് ഏരിയാ പ്രസിഡന്റ് ബി.സുനിൽകുമാർ പതാകയുയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയാ ജോയിന്റ് സെക്രട്ടറിമാരായ സൂസൻ തോമസ് രക്തസാക്ഷി പ്രമേയവും എം.എൻ. ബിനുവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ആർ. മെൽവിൻ ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. ജഗദീപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എസ്. സുനിൽകുമാർ, ബിപിൻ ചന്ദ്രലാൽ, എസ്. സുമേഷ്, എസ്. ശ്രീകുമാർ, എ.കെ. ഷീബ, ബി.ജി. സുനിൽകുമാർ, എ. മുഹമ്മദ് ഷൂജ, ആർ. രതീഷ്, എം. സരളാ ഭായ്, എം.പി. ജെയിംസ്, സൈമൺ അലോഷ്യസ്, ജിനേഷ് വി. ജയൻ, എസ്. ശരത് എന്നിവർ പങ്കെടുത്തു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.എൻ. ബിനു (പ്രസിഡന്റ്), ആർ. വിജയകുമാർ, സൂസൻ തോമസ് (വൈസ് പ്രസിഡന്റുമാർ), ആർ. മെൽവിൻ ജോസ് (സെക്രട്ടറി), എസ്. ഹരികുമാർ, വി. വിനീഷ് കുമാർ (ജോ. സെക്രട്ടറമാർ), എസ്. ജഗദീപ് (ട്രഷറർ) എന്നിവരെയും 14 അംഗ ഏരിയാ കമ്മിറ്റിയെയും 19 അംഗ ജില്ലാ കൗൺസിലിനെയും 4 ഓഡിറ്റർമാരെയും തിരഞ്ഞെടുത്തു.