ചവറ: തെക്കുംഭാഗം നടുവത്തുച്ചേരി തൈത്തോടി പുത്തൻ പുരയിൽ ബേബി ഗിരിജയുടെ വീട്ടു മുറ്റത്തെ ചകിരിപ്പുരയ്ക്ക് തീ പിടിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സമീപത്തെ ക്ഷേത്രത്തിലെ നിർമ്മാണത്തൊഴിലാളികളാണ് തീപടരുന്നത് ആദ്യം കണ്ടത്. അവരെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെത്തുടർന്ന് വാർഡ് മെമ്പർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ചവറയിൽ നിന്ന് അഗ്നിശമന സേനയെത്തി തീകെടുത്തുകയായിരുന്നു. പത്തു കേട്ടോളം ചകിരിയും ഷെഡും പൂർണമായും കത്തിനശിച്ചു. ഒരു റാട്ടും കത്തിപ്പോയി.