കൊല്ലം: കടപ്പാക്കടയിൽ ഒരു മതിൽക്കെട്ടിനകത്തുള്ള രണ്ട് സ്ഥാപനങ്ങളിൽ മോഷണം. കടപ്പാക്കട- കപ്പലണ്ടിമുക്ക് റോഡിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പഴയ വീട് വാടകയ്ക്കെടുത്ത് കേബിളും അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് 28,000 രൂപയും തൊട്ടടുത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ നിന്ന് സി.സി.ടിവിയുടെ ഡി.വി.ആറുമാണ് മോഷണം പോയത്. തൊട്ടടുത്തുള്ള പറമ്പിൽ നിന്ന് ഡി.വി.ആർ ലഭിച്ചെങ്കിലും നശിപ്പിച്ച നിലയിലായിരുന്നു. രണ്ട് സ്ഥാപനങ്ങളുടെയും കതക് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വിദഗ്ദ്ധരായ മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഈസ്റ്ര് പൊലീസ് പറഞ്ഞു.