അഞ്ചൽ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കന്ററി സ്കൂളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രവികുമാർ, ഹെഡ്മാസ്റ്റർ ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗം വി.വൈ. വർഗ്ഗീസ്, കൃഷി വകുപ്പ് അസി. ഡയറക്ടർ കുരികേശു, രാജി, പി.ടി.എ പ്രസിഡന്റ് വികാസ് വേണു, ജിമ്മി മോഹൻ എന്നിവർ സംസാരിച്ചു.