
പത്തനാപുരം: പത്താനാപുരം ഗാന്ധിഭവനിൽ നടന്ന സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം അന്തേവാസികൾക്ക് പുതിയ അനുഭവമായി. ഗാർഹിക പീഡനത്തിനിരയായി ഗാന്ധിഭവനിൽ അഭയം പ്രാപിച്ച സ്ത്രീകൾ അടക്കമുള്ളവരും കുടുംബശ്രീ പ്രവർത്തകരും പരിശീലനത്തിൽ പങ്കാളികളായി.
കൊട്ടാരക്കര വനിതാ സെൽ ഇൻസ്‌പെക്ടർ എ.പി. സുധർമ്മ ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പികെ. സിന്ധു, വി.ആർ. ശ്രീജ, നിർഭയ വോളണ്ടിയർമാരായ വിജിത, കെ.സി. ലത എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. റിട്ട. എ.ഡി.എം എച്ച്. സലിംരാജ്, ഗാന്ധിഭവൻ നീതി ഭവൻ കൗൺസലിംഗ് ചീഫ് പി.എസ്.എം. ബഷീർ, ശിശു വികസന പദ്ധതി ഓഫീസർ കൃഷ്ണ, പത്തനാപുരം ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് അദ്ധ്യക്ഷ കെ. സുലോചന, എസ്.പി.സി ലീഗൽ കൗൺസിലർ രശ്മി, ഷെൽട്ടർ ഹോം സൂപ്രണ്ട് ആർ. ഷൈമ തുടങ്ങിയവർ സംസാരിച്ചു.