കൊട്ടാരക്കര: ശാന്തിഗിരി ആശ്രമത്തിന്റെ പൂജിതപീഠ സമർപ്പണ ദിനാഘോഷങ്ങളുടെ ഭാഗമായി പെൺകുട്ടികളുടെ സംഘടനയായ ഗുരുമഹിമ യുടെ നേതൃത്വത്തിൽ കരുണാകര ഗുരുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഗുരുചിന്തനം ക്വിസ് മത്സരം സംഘടിപ്പിച്ചു. പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന മത്സരം പുത്തൂർ എസ്.ഐ ആർ. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർപേഴ്സൺ ഗോപികാ ഗോപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനനി തേജസ്വി ജ്ഞാനതപസ്വിനി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രഹ്മചാരി മഹേഷ്, സ്കൂൾ ഡയറക്ടർ അദ്വൈത് ഹരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, പ്രിൻസിപ്പൽ ടി.ടി. കവിത, കോട്ടാത്തല ശ്രീകുമാർ, ഡോ. ദുർഗ്ഗാ ലക്ഷ്മി, ഡോ. തൃഷ്ണാനാഥ്, പ്രമീള, അഭിരാമി തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്ക് കൊട്ടാരക്കര പള്ളിക്കൽ ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്യും.