navas
കുന്നത്തൂർ താലൂക്ക് മുസ്ലിം കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കുവള്ളിയിൽ നടന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് മുസ്ലിം കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കുവള്ളിയിൽ ബഹുജന കൂട്ടായ്മയും പൊതുസമ്മേളനവും നടത്തി. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പുരകുന്നിൽ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, എൻ.എൻ. നാസറുദ്ദീൻ, സാബു കൊട്ടാരക്കര, തോപ്പിൽ ജമാലുദ്ദീൻ, മുഹമ്മദ് ഹുസൈൻ മൗലവി, അർത്തിയിൽ അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.