കൊട്ടാരക്കര : കൊട്ടാരക്കര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ നടത്തിയ റെയ്ഡിൽ അനധികൃതമായി പാറ കടത്തിയ നാലു ലോറികളും വെട്ടുകല്ല് കടത്തിയ രണ്ടു ലോറികളും പിടികൂടി. പിടിച്ചെടുത്ത ലോറികൾ കൊട്ടാരക്കര പൊലീസിന് കൈമാറി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തഹസീൽദാർ എ. തുളസീധരൻ പിള്ള അറിയിച്ചു. പരിശോധനയിൽ താലൂക്ക് ഓഫീസ് ജീവനക്കാരായ ഹരികുമാർ, അനീഷ്, സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.