photo
സാദിഖ്

കൊട്ടാരക്കര: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മതംമാറ്റാൻ കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. മൈനാഗപ്പള്ളി വേങ്ങ കുറ്റിമുക്ക് ലക്ഷംവീട്ടിൽ സാദിഖിനെയാണ് (25) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് മതംമാറ്റാൻ പ്രേരിപ്പിച്ചത്.നേരത്തേ ലൈംഗികമായി പീഡിപ്പിച്ചതിനാൽ വിവാഹം കഴിക്കാമെന്ന ഉറപ്പിൻമേൽ പെൺകുട്ടി മതംമാറാൻ സമ്മതം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുദിവസം മുമ്പ് പെൺകുട്ടിയെ സാദിഖ് പൊന്നാനിയിലെ മതപാഠശാലയിൽ എത്തിച്ചത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ കൊട്ടാരക്കര പൊലീസ് മിസിംഗ് കേസ് എടുത്തപ്പോഴാണ് മതംമാറ്റത്തിന്റെയും പീഡനത്തിന്റെയും വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് സാദിഖിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സി.ഐ ടി.ബിനുകുമാർ, എസ്.ഐമാരായ രാജീവ്, രാജശേഖരൻ ഉണ്ണിത്താൻ, അനീസ, സി.പി.ഒ ശ്രീജാ ബായി, രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ മത പാഠശാലയിൽ നിന്നും കൊണ്ടുവന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.