aa
പാണ്ഡി ദുരൈ

പത്തനാപുരം: കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണക്കേസുകളിലെ പ്രതി തമിഴ്നാട്ടിൽ പിടിയിലായി.തിരുനെൽവേലി കീഴെത്തെരുവ് പാണ്ഡി ദുരൈയാണ് (25) പിടിയിലായത്. ഇയാളെ പത്തനാപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തൃശൂരിൽ മോഷണം നടത്തിയ ശേഷം പട്ടാപ്പകൽ പത്തനാപുരം ശാലേംപുരത്തെ വീട്ടിൽ കവർച്ച നടത്തിയതുൾപ്പെടെ സംസ്ഥാനത്തും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ പ്രതിയാണ് പാണ്ഡി ദുരൈ.

ഇയാളുടെ കൂട്ടാളിയായ രാജശേഖരനെ കഴിഞ്ഞ മാസം പിടികൂടി യിരുന്നു ഇയാൾ റിമാൻഡിലാണ്. പാണ്ഡി ദുരൈയെ തിരുനെൽവേലി പാളയംകോട് ജയിലിൽ റിമാൻഡ് ചെയ്തു. ജില്ലയിൽ വിവിധ സ്ഥലങ്ങളിലെ മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.