v
ഇ ഗ്രാന്റ്സിന് അപേക്ഷിച്ചവർ തുക കൈപ്പറ്റണം

കൊല്ലം: 2014- 2018 കാലയളവിൽ നീണ്ടകര പുത്തൻതുറ ഗവ. അരയസേവാ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ്‌വൺ, പളസ്ടു ക്ളാസിൽ നിന്ന് ഇ ഗ്രാന്റ്സിന് അപേക്ഷ സമർപ്പിച്ച ജനറൽ, ഒ.ബി.സി വിഭാഗം കുട്ടികളുടെ ഫീസ് റീഫണ്ടിന് തുക അനുവദിച്ചു. ഈ കാലയളവിൽ ഗ്രാന്റിന് അപേക്ഷ സമർപ്പിച്ച കുട്ടികൾ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ സ്കൂളിലെത്തി തുക കൈപ്പറ്റണമെന്നും അല്ലാത്ത പക്ഷം തുക തിരിച്ചടയ്ക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.