കൊല്ലം: പൗരത്വ ഭേദഗതി നിയമം, എൻ.സി.ആർ, എൻ.പി.ആർ തുടങ്ങിയവയ്ക്കെതിരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിച്ച മതേതര സംരക്ഷണ മാർച്ചിൽ ആയിരങ്ങൾ അണിചേർന്നു. കൊട്ടിയം സിത്താര ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് കൊട്ടിയം, ഉമയനല്ലൂർ, മേവറം, തട്ടാമല, പള്ളിമുക്ക്, പോളയത്തോട് തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചിന്നക്കടയിൽ സമാപിച്ചു. സമാപന സമ്മേളനം കൊട്ടാരക്കര സി.എസ്.ഐ ബിഷപ്പ് ഡോ. ഉമ്മൻജോർജ് ഉദ്ഘാടനം ചെയ്തു.
മാർച്ചിൽ പ്രേമചന്ദ്രന്റെ
കുടുംബാംഗങ്ങളും
എൻ.കെ പ്രേമചന്ദ്രൻ എം.പി നയിച്ച മാർച്ചിൽ അണിചേരാൻ കുടുംബാംഗങ്ങളും എത്തി. മാടൻനടയിൽ വച്ചാണ് അടുത്തിടെ വിവാഹിതരായ മകൻ കാർത്തിക്, മരുമകൾ കാവ്യ,പ്രേമചന്ദ്രന്റെ ഭാര്യ ഡോ. ഗീത എന്നിവർ അണിചേർന്നത്. ഇവരും പ്രേമചന്ദ്രനൊപ്പം ചിന്നക്കട വരെ നടന്നു