maram-veenu
ആറ്റൂർകോണം അങ്കണവാടിയിൽ മരം ഒടിഞ്ഞ് വീണ നിലയിൽ

ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് ആറ്റൂർകോണം 20-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് മുകളിൽ സമീപത്തെ പുരയിടത്തിലെ മരം ഒടിഞ്ഞ് വീണ് കെട്ടിടത്തിനും, കിണറിന്റെ പാലത്തിനും നാശം. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. അങ്കണവാടി കെട്ടിടത്തിന്റെ ഓടും കഴുക്കോലും തകർന്നിട്ടുണ്ട്. കുട്ടികൾ കെട്ടിടത്തിന് അകത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവം അറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.