sanmbodh
കൊല്ലത്തെത്തിയ സംബോധ് ഫൗണ്ടേഷൻ പരമാചാര്യൻ സ്വാമി ബോധാനന്ദ സരസ്വതിയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുന്നു

കൊല്ലം: സംബോധ് ഫൗണ്ടേഷൻ ആഗോളസാരഥിയും ആദ്ധ്യാത്മിക ആചാര്യനുമായ സ്വാമി ബോധാനന്ദ സരസ്വതിയുടെ പ്രഭാഷണം കൊല്ലം കൃഷ്ണപ്രിയയിൽ നടന്നു. ജീവിതത്തിലെ തിരക്കുകൾ നമ്മെ തളർത്തും മുമ്പ് പ്രശ്‌നപരിഹാരങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സ്വസ്ഥരായി വിചാരം ചെയ്യുന്നത് ഏറെ സഹായകമാകും എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭ്യമായില്ലെങ്കിലും ഓരോരുത്തരുടേയും അനുപമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് പുതിയ സാദ്ധ്യതകൾക്ക് വഴിയൊരുക്കും. പരിസ്ഥിതി സംരക്ഷണം, ധ്യാനപരിശീലനം, ആയുർവേദം, മാനവസേവ, യോഗാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സംബോധ് ഫൗണ്ടേഷന്റെ 'സംബോധാരണ്യം' പദ്ധതി ആധുനികതയെയും ആദ്ധ്യാത്മികതയെയും സമന്വയിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ കേരളാ ഘടകം ആചാര്യന്മാരായ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, പ്രണവ് ചൈതന്യ, സുവേദ് ചൈതന്യ, സെക്രട്ടറി കല്ലൂർ കൈലാസ്‌നാഥ് എന്നിവർ പങ്കെടുത്തു.