photo
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 26 ന് സംഘടിപ്പിക്കുന്ന മനുഷ്യമഹാ ശൃംഖലയുടെ പ്രചാരാണാർത്ഥം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചേർന്ന വാഹനജാഥയുടെ സമാപന സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മതേതര രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കം ചെറുക്കണമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 26 ന് സംഘടിപ്പിക്കുന്ന മനുഷ്യമഹാ ശൃംഖലയുടെ പ്രചാരാണാർത്ഥം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചേർന്ന വാഹനജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനുള്ള സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണം. ഇന്ത്യയിൽ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ബി.ജെ.പിക്ക് ഇന്ത്യയിൽ വളരുന്നതിനുള്ള സാഹചര്യം ഒരുക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എസ്. സുദേവൻ, എൽ.ഡി.എഫ് നേതാക്കളായ ആർ. ലതാദേവി, സി. രാധാമണി, ആർ. രാജേന്ദ്രൻ, പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, അഡ്വ. ലാലു, വിജയമ്മ ലാലി, അഡ്വ. ബി. ഗോപൻ, ഡോ. എ.എ. അമീൻ, ബി. സജീവൻ, കരുമ്പാലിൽ സദാനന്ദൻ, വി.പി. അനിൽകുമാർ, പിംസോൾ അജയൻ, റെജി ഫോട്ടോപാർക്ക് തുടങ്ങിയവർ പ്രസംഗിച്ചു.