yagam-new
വിശ്വമംഗള യാഗ സമാപന സമ്മേളനം ശിവഗിരി മഠം സ്വാമി ലോകേശാനന്ദ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: ലോക ക്ഷേമത്തിനും സർവ്വൈശ്വര്യത്തിനും വേണ്ടി ഗുരുപാദം വേദിക് ഫൗണ്ടേഷൻ പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിൽ നടത്തിവന്ന വിശ്വമംഗളയാഗം സമാപിച്ചു. 17ന് തുടങ്ങിയ യാഗത്തിന്റെ സമാപന സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി ലോകേശാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുപാദം വേദിക് ഫൗണ്ടേഷൻ സ്വാഗത സംഘം ചെയർമാൻ കെ.എ. ബാഹുലേയൻ അധ്യക്ഷനായിരുന്നു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബീന ബാബു, അനിൽ നമ്പ്യാർ, യാഗാചാര്യൻ ഡോ. പള്ളിക്കൽ മണികണ്ഠൻ, യാഗഹോതാവ് ഡോ. ഗണേശൻ, ഉഴമലക്കൽ വേണുഗോപാൽ, പ്രവാസി ബന്ധു ഡോ. അഹമ്മദ് എന്നിവർ സംസാരിച്ചു.