പരവൂർ: കടയിൽ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പരവൂർ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൂനയിൽ മിലൻ തിയേറ്ററിന് സമീപത്തുള്ള പച്ചക്കറിക്കടയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. കടയുടമ കൂനയിൽ കിഴക്കേപുലിക്കുളം വീട്ടിൽ സുഭാഷ് ബാബുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.