anganvadi
കുതിരപ്പന്തി വല്യയ്യത്ത് കെ.വാസുദേവൻ സ്മാരക അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുൻ ജില്ലാ കൗൺസിൽ അംഗം പി.കെ. ചന്ദ്രമതി നിർവഹിക്കുന്നു

തഴവ: കുതിരപ്പന്തി വല്യയ്യത്ത് കെ.വാസുദേവൻ സ്മാരക 75ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുൻ ജില്ലാ കൗൺസിൽ അംഗം പി.കെ. ചന്ദ്രമതി നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചയാത്തംഗം ബിജു പാഞ്ചജന്യം മുഖ്യ പ്രഭാഷണം നടത്തി. ആർ. രത്‌നകുമാരി, താമരാക്ഷൻ കോസ്മോ, ഡി. എബ്രഹാം, കെ. വത്സമ്മ, ബിന്ദു എന്നിവർ സംസാരിച്ചു.