കരുനാഗപ്പള്ളി: യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രൂപീകരിച്ച ഭരണഘടന സംരക്ഷണ സമിതി പ്രവർത്തനം ആരംഭിച്ചു. പ്രൊഫ. സി.ശശിധരകുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷാഹിദ് മൗലവി, ബിനു ജേക്കബ്, കെ.കെ. രാധാകൃഷ്ണൻ, എം.എ. സലാം, എം.എസ്. ഷൗക്കത്ത്, എൻ. അജയകുമാർ, എം. അൻസാർ, മുനമ്പത്ത് വഹാബ്, കെ.എസ്. പുരം സുധീർ, എൽ.കെ. ശ്രീദേവി, മുനമ്പത്ത് ഗഫൂർ, രാജാ പനയറ, തൊടിയൂർ താഹ, കെ.എ. ജവാദ്, ജയകുമാർ, എൻ. രമണൻ, ബി.എസ്. വിനോദ്, അശോകൻ കുറുങ്ങപ്പള്ളി, എസ്. മണിലാൽ തുടങ്ങിയവർ സംസാരിച്ചു.