കരുനാഗപ്പള്ളി: കുലശേഖരപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽദാനം മന്ത്രി എം.എം. മണി നിർവഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സുധർമ്മ, ഗ്രാമ പഞ്ചായത്തംഗം സുലഭ, എൻ.എസ്.എസ് റീജിയണൽ കോ ഓർഡിനേറ്റർ സജി വർഗീസ്, ബിനു, കെ.ജി. പ്രകാശ്, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് രാജേഷ്, ഹെഡ്മാസ്റ്റർ ബി. സുഭാഷ് ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ജി. രഘു, എസ്.എം.സി ചെയർമാൻ വി. പ്രസന്നകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അൻസാർ, സ്കൂൾ വികസന സമിതി രക്ഷാധികാരി പി. ഉണ്ണി, സലിം സേട്ട്, സജീവ്, നിസാർ, അനീഷ്, സന്തോഷ്, അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് 450 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടാണ് വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ച് നൽകിയത്.