കൊല്ലം: വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂളിന്റെ 58-ാം വാർഷികാഘോഷവും യാത്ര അയപ്പ് സമ്മേളനവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാ കാത്തലിക്ക് സ്കൂൾസ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. മദർ ജനറൽ സിസ്റ്റർ റെക്സിയ മേരി, സിസ്റ്റർ അഡോൾഫ് മേരി, ജില്ലാ വിദ്യാഭ്യാസ ഒാഫീസർ എസ്. സന്തോഷ് കുമാർ, പ്രിൻസിപ്പൽ റോയി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി, പി.ടി.എ പ്രസിഡന്റ് ജോസഫ് എൻ, മേരി ബീന, ജയാബെൻ, സന സജിത്ത്, അനസൂയ പ്രസാദ് എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക സിസ്റ്റർ വിൽമ മേരി, മേരി ബീന, ലളിതമ്മ, ജോസഫ്, എം.ബി. വിമല, ബ്രിജിറ്റ് ജെ., കുസുമം ഏലിയാസ്, ജെ. ജയിനമ്മ, കനകമ്മ ഡി., ഹെലൻ മോറീസ്, ബീന എ., എ. സൻസി, എ. ഷീബ ലാവൂസ്, സിസ്റ്റർ അന്നമ്മ ടി.വി. എന്നിവർക്ക് യാത്ര അയപ്പ് നൽകി.