amirtha
വിദ്യുത് മൾട്ടി ഫെസ്റ്റ് 2020-ന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച അന്തർ കലാലയ ബോഡി ബിൽഡിംഗ് മത്സരത്തിൽ വിജയിയായ കണ്ണൂർ ശ്രീനാരായണ കോളജിലെ കെ.വി. ശ്രീരാഗിന് ഇന്ത്യൻ ടീം കോച്ചായ രാജഗോപാലൻ നായർ കാഷ് അവാർഡ് സമ്മാനിക്കുന്നു. ജി. വി. രാജ അവാർഡ് വിജയിയും ഇന്റർനാഷണൽ റഫറിയുമായ കൃഷ്ണകുമാർ, 2018-ലെ ലോക ചാംപ്യനും അർജുന അവാർഡ് ജേതാവുമായ എസ്. ഭാസ്‌കരൻ, മിസ്റ്റർ ഇന്ത്യയും ഇന്റർനാഷണൽ റഫറിയുമായ ബാബു ഹന്നൻ, ആലപ്പുഴ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ഷമീർ എന്നിവർ സമീപം.

അമൃതപുരി: ദേശീയ തല വിദ്യുത് മൾട്ടി ഫെസ്റ്റ് 2020ന്റെ മുന്നോടിയായി സംഘടിപ്പിച്ച അന്തർ കലാലയ ബോഡി ബിൽഡിംഗ് ചാമ്പ്യനുള്ള മിസ്റ്റർ വിദ്യുത് കപ്പ് കണ്ണൂർ ശ്രീനാരായണ കോളേജിലെ കെ.വി. ശ്രീരാഗ് സ്വന്തമാക്കി. അമൃതപുരി കാമ്പസിലെ അമൃത വിശ്വവിദ്യാപീഠത്തിലായിരുന്നു ബോഡി ബിൽഡിംഗ് മത്സരം.
2012 മുതൽ അമൃതപുരിയിൽ നടന്നുവരുന്ന വിദ്യുത് മൾട്ടി ഫെസ്റ്റ് രാജ്യത്തെ ഏറ്റവും വലിയ കോളജ്തല മത്സരങ്ങളിലൊന്നാണ്. ഈ വർഷം ജനുവരി 30മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന വിദ്യുത് മൾട്ടി ഫെസ്റ്റിൽ 35 മത്സരങ്ങളിലായി പതിനഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളാണുള്ളത്.
2018ൽ ലോക ചാമ്പ്യൻഷിപ്പും ഏഷ്യൻ ചാമ്പ്യൻഷിപ്പും 2019ൽ അർജുന അവാർഡും നേടിയ എസ്. ഭാസ്‌കരനായിരുന്നു മുഖ്യാതിഥി.
മിസ്റ്റർ വിദ്യുത് കപ്പ് നേടിയ ശ്രീരാഗിന് ഇരുപതിനായിരം രൂപ സമ്മാനമായി ലഭിച്ചു. പുനലൂർ എസ്.എൻ. കോളേജിലെ സിദ്ധാർത്ഥ് ജയൻ, ആലുവ ഭാരതമാതാ കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സിലെ കൃഷ്ണ പ്രതാപ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സി.എഫ്. ലിയോ എന്നിവർ യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം, മൂവായിരം രൂപ വീതം സമ്മാനം നേടി.
സ്‌കൂൾതല മത്സരമായ സ്‌പെക്ട്ര, കോളജ് എക്‌സ്‌പോ ആയ ആഡ് ആസ്ട്ര, ഓട്ടോ എക്‌സ്‌പോ, ലൈഫ് സയൻസ് എക്‌സ്‌പോ, അമൃത വില്ലേജ് എക്‌സ്‌പോ, വിദ്യുത് സ്‌പോർട്‌സ് കാർണിവൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നതാണ് വിദ്യുത് മൾട്ടി ഫെസ്റ്റ്. ലോകപ്രശസ്തമായ ഇ.ഡി.എം ബാൻഡായ ന്യൂക്ലിയ, പ്രമുഖ ഇന്ത്യൻ കർണാട്ടിക് ബാൻഡായ അഗം എന്നിവയുടെ പ്രകടനവും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദ്യുത് മൾട്ടി ഫെസ്റ്റ് 2020-ന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിച്ച അന്തർ കലാലയ ബോഡി ബിൽഡിംഗ് മത്സരത്തിൽ വിജയിയായ കണ്ണൂർ ശ്രീനാരായണ കോളജിലെ കെ.വി. ശ്രീരാഗിന് ഇന്ത്യൻ ടീം കോച്ചായ രാജഗോപാലൻ നായർ കാഷ് അവാർഡ് സമ്മാനിക്കുന്നു. ജി. വി. രാജ അവാർഡ് വിജയിയും ഇന്റർനാഷണൽ റഫറിയുമായ കൃഷ്ണകുമാർ, 2018-ലെ ലോക ചാംപ്യനും അർജുന അവാർഡ് ജേതാവുമായ എസ്. ഭാസ്‌കരൻ, മിസ്റ്റർ ഇന്ത്യയും ഇന്റർനാഷണൽ റഫറിയുമായ ബാബു ഹന്നൻ, ആലപ്പുഴ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ഷമീർ എന്നിവർ സമീപം.