കൊല്ലം: കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ വാർഷികാഘോഷമായ സമന്വയ-2020ന് തുടക്കമായി. ഇന്ന് സമാപിക്കും. സ്കൂൾ ചെയർമാൻ പി.സുന്ദരൻ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. അഡ്മിനിസ്ട്രേറ്റർ ഡോ. പി.സി.സലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ വി.എസ്.ശ്രീകുമാരി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എസ്.ഹരികുമാർ,വൈസ് പ്രിൻസിപ്പൽ ജയശ്രീ വിജയകരൻ എന്നിവർ പ്രസംഗിച്ചു.
25ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത കവി അനിൽ പനച്ചൂരാൻ ഉദ്‌ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ പി.സുന്ദരൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ റഹ്മാൻ,വാർഡ് മെമ്പർമാരായ ബി.രമാദേവി, ആർ.ഗിരീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ബിജി പ്രസാദ്,സ്കൂൾ ലീഡർ ജെ.എസ് ജിത്തു, ആർട്സ് ക്ലബ് സെക്രട്ടറി ഗായത്രീ കൃഷ്ണ , കൺവീനർ ടി.എസ്. വിനീത് എന്നിവർ പ്രസംഗിക്കും.മ്യൂസിക്കൽ ഫ്യുഷനും, നൃത്ത സംഗീത ശില്പവും വിദ്യാർത്ഥികൾ അവതരിപ്പിക്കും.