കൊല്ലം: നാളെ മൺറോതുരുത്തിൽ നടത്താനിരുന്ന മംഗലത്തു കുഞ്ഞുപിള്ള അമ്മുക്കുട്ടി സ്മാരക പ്രതിമാസ സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 9 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.
അന്ന് രാവിലെ 9.30 ന് പേത്തറ കാവിനു സമീപം ഇതിനായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ നടക്കുന്ന ക്യാമ്പിൽ വിവിധ സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കും. രജിസ്‌ട്രേഷന് 9447205554.