കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ മകരഭരണി ഉത്സവത്തിന് തുടക്കമായി. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.വത്സലൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. അലക്സാണ്ടർ ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ഗ്രാമപഞ്ചായത്ത് അംഗം ഷീബ ബാബു, കരുനാഗപ്പള്ളി നഗരസഭാ കൗൺസിലർ മുനമ്പത്ത് ഗഫൂർ, കമറുദ്ദീൻ മുലസിയാർ, സലിംകുമാർ, പുഷ്പകുമാർ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. നിഷ, പി. ശൈലേശ്വരൻ എന്നിവരെ യോഗത്തിൽ ആദരിച്ചു.