photo
പൗരത്വ നിയമ ഭദഗതി ബില്ലിനെതിരെ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി

കരുനാഗപ്പള്ളി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കരുനാഗപ്പള്ളിയിൽ പ്രതിഷേധം ഇരമ്പി, ഭരണഘടന സംരക്ഷണ സമിതിയും കരുനാഗപ്പള്ളി മുസ്ലീം ജമാഅത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെ പുതിയകാവ് പള്ളി അങ്കണത്തിൽ നിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. പുള്ളിമാൻ ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലൂടെ റാലി കരുനാഗപ്പള്ളി നഗരസഭയ്ക്ക് മുന്നിൽ സമാപിച്ചു.

തുടർന്ന് നടന്ന സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ആർ. രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുസ്ലീം ജമാഅത്ത് ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ മുഖ്യ സന്ദേശം നൽകി. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്ത് പ്രസിഡന്റ് എം. അൻസാർ, സി.പി. സുധീഷ് കുമാർ, എൻ. അജയകുമാർ, കെ.പി. മുഹമ്മദ്, ബി. സജീവൻ, എ. സിദ്ദിക്, എം.കെ. വിജയഭാനു, കടയ്ക്കൽ ജുനൈദ് തുടങ്ങിയവർ പ്രസംഗിച്ചു.