photo
ഭൂയേം സന്ദീപ്, രാജു മിറിയാല

കൊട്ടാരക്കര: അഞ്ചൽ ഏരൂർ മേഖലയിൽ ചികിത്സ നടത്തി നിരവധിപേരെ രോഗികളാക്കി മുങ്ങിയ വ്യാജ വൈദ്യസംഘത്തിലെ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്ധ്രാ സ്വദേശികളും സഹോദരങ്ങളുമായ ഭൂയേം സന്ദീപ്, രാജു മിറിയാല എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് കോട്ടയത്തുനിന്ന് പിടിയിലായത്. ഭൂയേം സന്ദീപ്, രാജു മിറിയാല എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. സംഘത്തിലെ സ്ത്രീകളും മുഖ്യവൈദ്യനും ഉൾപ്പെടെ അഞ്ചുപേർ ആന്ധ്രാപ്രദേശിലേക്ക് കടന്നിട്ടുണ്ട്. പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെയും ഏരൂർ സി.ഐ സുഭാഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആറു മാസമായി അഞ്ചൽ, ഏരൂർ ഭാഗങ്ങളിലായി ഇവരുടെ സംഘം തട്ടിപ്പ് നടത്തിവരികയായിരുന്നു.