പുത്തുർ: കൈതക്കോട് മാർബസേലിയോസ് പബ്ലിക്ക് സ്കൂളിന്റെ 18-ാം വാർഷിക ദിനം മലങ്കര കത്തോലിക്ക സഭാ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്നോത്തിയേസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സാമുവൽ പാഴൂർ അദ്ധ്യക്ഷത വഹിച്ചു. ബൈജു ജോസ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ബോബി പോൾ, സ്കൂൾ ഹെഡ് ബോയി രോഹിത്ത്, ഹെഡ് ഗേൾ അനുഗ്രഹ ജോസ്, സ്റ്റാഫ് സെക്രട്ടറി അശ്വതി ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.