chirakkara
ചിറക്കര ഗ്രാമ പഞ്ചായത്തിൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന തുണി സഞ്ചി യൂണിറ്റുകൾക്കായുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ആർ. ദീപു നിർവഹിക്കുന്നു.

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുണിസഞ്ചി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. 30 പേർ വീതമുള്ള 3 ഗ്രൂപ്പുകൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ആർ. ദീപു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മധുസൂദനൻപിള്ള, ശകുന്തള, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുശീലാദേവി, രജിതാ രാജേന്ദ്രൻ, റീജ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി. അനിലകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ്, വി.ഇ.ഒമാരായ പ്രീത്കുമാർ, സുരാസു മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പരിശീലനപരിപാടി ആരംഭിച്ചു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ഗ്രൂപ്പംഗങ്ങൾക്ക് പുതിയ സംരംഭകത്വ യൂണിറ്റ് ആരംഭിക്കുവാനുള്ള എല്ലാ സഹായവും ചെയ്തുകോടുക്കും. പ്ലാസ്റ്റിക് ക്യാരിബാഗുകൾ പോലെ നിത്യോപയോഗത്തിലുള്ള വിവിധയിനം പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് ബദലായുള്ള തുണികൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനങ്ങളും നൽകും.