പത്തനാപുരം: ജീവകാരുണ്യ പ്രവർത്തകനും പുത്തൂർ മിനിമോൾ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. ഗോകുലം ഗോപകുമാറിന്റെ പേരിൽ ഗാന്ധിഭവൻ ഏർപ്പെടുത്തിയ മൂന്നാമതു പുരസ്‌കാരം കായംകുളം പ്രവാസി ചാരിറ്റി ചെയർമാൻ എബി ഷാഹുൽ ഹമീദിന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സമ്മാനിച്ചു. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കായംകുളം 'ചേതന' ഡയറക്ടർ ഫാ. ലൂക്കോസ് കന്നിമേൽ പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുനലൂർ രാധാമണി അധ്യക്ഷത വഹിച്ചു. പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ ചെയർപേഴ്‌സൺ ഗോപിക ഗോപൻ ഭദ്രദീപം കൊളുത്തി. കായംകുളം നഗരസഭ കൗൺസിലർ എ.അബ്ദുൽ ജലീൽ, കോട്ടാത്തല ശ്രീകുമാർ, സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ ഡയറക്ടർ അദ്വൈത് ഹരി, ഗാന്ധിഭവൻ ഹരിപ്പാട് സ്‌നേഹവീട് ഡയറക്ടർ ബി. മുഹമ്മദ് ഷമീർ, പ്രവാസി സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ് നമ്പലശേരിൽ ഷാഹുൽ ഹമീദ്, സി.ഡി.നെറ്റ് എം.ഡി റിയാസ് നൈനാരത്ത്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ എന്നിവർ സംസാരിച്ചു.