navas
ശൂരനാട് വടക്ക്, തെക്ക് പഞ്ചായത്തുകളിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഗണിതോത്സവം ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പകുമാരി ഉദ്ഘാടനം ചെയ്യുന്നു

ശൂരനാട്: ശൂരനാട് വടക്ക്, തെക്ക് പഞ്ചായത്തുകളിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഗണിതോത്സവം കുമരൻചിറ ഗവ. യു.പി സ്കൂളിൽ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. ജോയിക്കുട്ടി, പ്രഥമാദ്ധ്യാപിക പ്രസന്നകുമാരിഅമ്മ, ഐ.ഷഫീസ്, ഡി.ദീപ, കെ. പ്രസാദ്, ബുഷ്റ, മദനമോഹനൻ, ബിന്ദു, മായാദേവി തുടങ്ങിയവർ സംസാരിച്ചു.

നാളെ നടക്കുന്ന സമാപന സമ്മേളനം ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത പ്രസാദ് ഉദ്ഘാടനം ചെയ്യും. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. സുഭാഷ്, ആർ. രാജീവ്, മായ വേണുഗോപാൽ, ആർ. ബിനു, അജിത മെറാൾഡ്, ഡി.എസ്. ലിസി തുടങ്ങിയവർ പങ്കെടുക്കും.