മയ്യനാട്: മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്രസേന ക്ലബിന്റെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ റീജിയണൽ 4ന്റെയും സംയുക്താഭിമുഖ്യത്തിൽ ഉമയനല്ലൂർ ഏലായിൽ നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, വാർഡ് മെമ്പർമാരായ ഹലീമ, ഉമയനല്ലൂർ റാഫി, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബി.പി. സുഭാഷ്, പ്രിൻസിപ്പൽ ബി. ഹേമ, ഹെഡ്മാസ്റ്റർ ബി. ഷിബു, പി.ടി.എ പ്രസിഡന്റ് വി. സാബു, കൃഷി ഓഫീസർ ഷിൻസി, പാടശേഖര സമിതി സെക്രട്ടറി രഘു, പ്രസിഡന്റ് രാജീവൻ, ഭൂമിത്രസേനാ ക്ലബ് കൺവീനർ വി. മനോജ്, മുതിർന്ന കർഷകനായ രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.