kunnathur
കുന്നത്തൂർ ഏഴാംമൈലിൽ തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക്ക് ടിന്നുമായി നായ

കുന്നത്തൂർ: പ്ലാസ്റ്റിക്ക് ടിന്നിൽ തല കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി ഫയർഫോഴ്സ്. കുന്നത്തൂർ ഏഴാംമൈൽ കനാൽ ജംഗ്ഷനു സമീപമാണ് കഴിഞ്ഞ മൂന്ന് ദിവസമായി നായ അലഞ്ഞു തിരിഞ്ഞു നടന്നത്. വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയിൽ കഴിഞ്ഞ നായ നാട്ടുകാർക്ക് ദയനീയ കാഴ്ചയായിരുന്നു. ഇതിനെ പിടികൂടി തലയിൽ നിന്ന് ടിന്ന് നീക്കം ചെയ്യാനും നാട്ടുകാർ ഭയപ്പെട്ടു. ഒടുവിൽ സമീപത്തെ സഹകരണ ബാങ്കിലെ ജീവനക്കാരനായ സുരേഷ് കുമാർ വിവരം വാർഡ് മെമ്പർ രേണുകയെ അറിയിച്ചു. ഇവരാണ് ശാസ്താംകോട്ട ഫയർഫോഴ്‌സ് വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകളോളം നടത്തിയ പ്രയത്നത്തിനൊടുവിൽ നായയെ പിടികൂടി പ്ലാസ്റ്റിക്ക് ടിന്ന് നീക്കം ചെയ്യുകയായിരുന്നു.