കുന്നത്തൂർ: ഭരണാഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരേയും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേയും കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ പദയാത്രയുടെ അഞ്ചാം ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം മൈനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.വി. ശശികുമാരൻ നായർ, പി.കെ. രവി, പി. രാജേന്ദ്രപ്രസാദ്, വൈ. ഷാജഹാൻ, കെ. കൃഷ്ണൻകുട്ടി നായർ, രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, പി.എം. സെയ്ദ്, സിജു കോശി വൈദ്യൻ, കെ. സോമൻ പിള്ള, കടപുഴ മാധവൻപിള്ള, അനിൽ, കല്ലട ചന്ദ്രൻ, സ്റ്റീഫൻ പുത്തേഴത്ത്, ദിനേശ് ബാബു, വൈ. നജിം തുടങ്ങിയവർ പ്രസംഗിച്ചു.