school
കൂട്ടിക്കട ഗവ.ന്യൂ എൽ.പി സ്കൂളിൽ പാമ്പുകളെക്കുറിച്ച് വാവ സുരേഷ് ബോധവൽക്കരണ ക്ലാസെടുക്കുന്നു

കൊല്ലം : കൂട്ടിക്കട ഗവ.ന്യൂ എൽ.പി സ്കൂളിൽ പേപ്പർ ബാഗിന്റെ വിതരണോദ്‌ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുട്ടികൾ അദ്ധ്യാപകരുടെ സഹായത്തോടെയുണ്ടാക്കിയ പേപ്പർ ബാഗിന്റെ ഉദ്‌ഘാടനം വാവ സുരേഷ് നിർവഹിച്ചു. തുടർന്ന് പാമ്പുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസും നടത്തി. ടെക്കോസയുടെ ഹ്യുമനോയ്ഡ് റോബർട്ടായ ടെസ്സയുടെ പ്രദർശനവും സംഘടിപ്പിച്ചു. എസ്.എം.സി ചെയർമാൻ അജികുമാർ അദ്ധ്യക്ഷനായി. ജെ. സതീഷ് കുമാർ, ശിശിർ, ബിസിജ. പ്രവീൺ, ശ്യാം തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. സിന്ധു സ്വാഗതം പറഞ്ഞു.