പാരിപ്പള്ളി: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ്, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, തിരുനെൽവേലി ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയാ രജിസ്ട്രേഷനും നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കല്ലുവാതുക്കൽ യു.പി.എസിൽ നടക്കും. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കാൻസർ ചികിത്സാ നിധി വിതരണം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു നിർവഹിക്കും. തിമിര ശസ്ത്രക്രിയയ്‌ക്കായി തിരഞ്ഞെടുക്കുന്നവരെ സൗജന്യ ചികിത്സയ്ക്കായി തിരുനെൽവേലി കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ് അറിയിച്ചു. ഫോൺ: 9446909911. ക്യാമ്പിനോടനുബന്ധിച്ച് ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ എൽ.പി, കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും നടക്കും. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് മത്സരം ഉദ്ഘാടനം ചെയ്യും. വിനോദ് കുമാർ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.