koivila
കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിനു ഇടവക വികാരി ഫാ. ജോളി എബ്രഹാം കൊടിയേറ്റുന്നു

തേവലക്കര: കോയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ 24നു കൊടിയേറിയ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ഇന്ന് സമാപിക്കും. വെള്ളിയാഴ്ച തിരുനാൾ കൊടിയേറ്റും സമാരംഭ
ദിവ്യബലിയും നടന്നു. ശനിയാഴ്ച രാവിലെ 7 മണിക്ക് പുല്ലിക്കാട്ടുമുക്കിലെ സെന്റ് സെബാസ്റ്റ്യൻ കുരിശടിയിൽ ദിവ്യബലിയും വൈകിട്ട് 5 മണിക്ക് ദേവാലയത്തിൽ ജപമാലയും ലിറ്റിനിയും നടന്നു. ദേവാലയത്തിനു താഴ്ഭാഗത്തു വിശുദ്ധ അന്തോനീസിന്റെ കുരിശടിയിൽ നിന്നും അഷ്ടമുടിക്കായലിലൂടെ ആരംഭിച്ച ജലപ്രദക്ഷിണം ചേരികടവ് വഴി തുപ്പാശ്ശേരി കടവിൽ എത്തി കരമാർഗം ഭരണിക്കാവ്, പുല്ലിക്കാട്ടുമുക്ക് വഴി ദേവാലയത്തിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 10 മണിക്ക് തങ്കശ്ശേരി ഇൻഫന്റ് ജീസസ് എച്ച്. .എസ്.എസിലെ പ്രിൻസിപ്പൽ റവ .ഡോ. സിൽവി ആന്റണിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലിയിൽ കോവിൽത്തോട്ടം സാൻപിയോയിലെ ഫാ. ബേണി വർഗീസ് വചന പ്രഘോഷണം നടത്തും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം,
കൊടിയിറക്കോടും കൂടി തിരുനാൾ സമാപിക്കും.