കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകൾ കേന്ദ്രീകരിച്ച് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യവസായ നിക്ഷേപക സംഗമം നടത്തി. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ ഹെലൻ ജേറാം മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ സംരഭകത്വം, ജി.എസ്.ടി, പുതിയ വ്യവസായ ലൈസൻസ് നിയമങ്ങൾ എന്നിവടെ കുറിച്ച് വ്യവസ കേന്ദ്രം മാനേജർ കെ.എസ്. ശ്രീകുമാർ, അസി. ടാക്സ് ഓഫീസർ എച്ച്. നവാസ്, വ്യവസായ വകുപ്പ് ഓഫീസർ ബിനു ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. സി. വേണുഗോപാൽ, കൗൺസിലർ എസ്. ശക്തികുമാർ എന്നിവർ പ്രസംഗിച്ചു. കാനറ ബാങ്കിന്റെ ചവറ, ശാസ്താംകോട്ട, തഴവാ എന്നീ ശാഖകൾക്ക് വ്യാവസായ സൗഹൃദ ബാങ്ക് അവാർഡുകൾ നൽകി. സ്റ്റാർമിൽക്ക് പ്രൊഡക്ട്സ്, ഫ്ലവേറിയോഗാൽവ സ്റ്റീൽ ഇൻഡസ്ട്രീസ്, അരവിന്ദ് ഡയറീസ് എന്നീ സ്ഥാപനങ്ങൾക്ക് സംരംഭകത്വ അവാർഡ് നൽകി.