photo
ലിപ്സ്റ്റിക് നാടകത്തിലെ അഭിനേതാക്കൾ

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇള നാടക മത്സരത്തിൽ അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ലിപ്സ്റ്റിക് ' മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. രാജേഷ് കീഴത്തൂരിനെ മികച്ച സംവിധായകനായും അൻസി അനിൽ ഹസനെ മികച്ച നടിയായും ജൂറി തെരഞ്ഞെടുത്തു. ജാർഖണ്ഡിലെ ഖനികളിൽ പണിയെടുക്കുന്ന കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ അവതരിപ്പിക്കുന്നതാണ് നാടകം. ഖനനം ചെയ്തെടുക്കുന്ന മൈക്ക ഉപയോഗിച്ച് നിർമ്മിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളെ സംബന്ധിച്ച് നാടകം പ്രതിപാദിക്കുന്നു. 31 നാടകങ്ങളുടെ എൻട്രികൾ ഉണ്ടായിരുന്നതിൽ നിന്ന് തിരഞ്ഞെടുത്ത 7 നാടകങ്ങളിൽ 6 എണ്ണമാണ് അവതരിപ്പിച്ചത്. പത്മശ്രീ, അൻസി അനിൽ ഹസൻ, ബസ്സാം കാട്ടൂർ, കൃഷ്ണ സജിത്, സുബിൻ സുരേഷ്, മൃതുൽ മുകേഷ്, അനഘ ജയൻ, വൈശാഖ് സന്ദീപ്, നിഖിൽദാസ് ,ആദിത്യൻ ഗിരീഷ് എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്.