a
കെ. എസ്. എസ്. പി. യു എഴുകോൺ യൂണിറ്റ് സമ്മേളനം പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എൻ. കനകമ്മ, ജെ. ബാലചന്ദ്രൻ, പി. ചന്ദ്രശേഖരൻ പിള്ള, സുരേന്ദ്രൻ കടയ്ക്കോട്, എൻ. ചന്ദ്രശേഖരൻ ഉണ്ണിത്താൻ എന്നിവർ സമീപം

എഴുകോൺ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ എഴുകോൺ യൂണിറ്റ് വാർഷിക സമ്മേളനം പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി പി. ചന്ദ്രശേഖരൻ പിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എം. കെ. തോമസ്, ബ്ലോക്ക് സെക്രട്ടറി എൻ. രാജശേഖരൻ ഉണ്ണിത്താൻ, സ്റ്റേറ്റ് കൗസിലർമാരായ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, ജെ. ചെന്താമരാക്ഷൻ, യൂണിറ്റ് സെക്രട്ടറി കെ. ശശിധരൻ, എൻ. കനകമ്മ, ജി. മോഹൻലാൽ, എസ്. കരുണാകരൻ, ടി.വി. സുധർമ്മ, ജി. സുന്ദരേശൻ, കെ. ശാർങ്‌ഗധരൻ, ജോർജ്ജ് സി. കോശി, കെ. ലക്ഷ്മണൻ, ആർ. സുബ്രഹ്മണ്യൻ, ടി. എൽ. ഇന്ദിര എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. ശശിധരൻ വാർഷിക റിപ്പോർട്ടും ട്രഷറർ എം. രവീന്ദ്രൻ വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ജെ. ബാലചന്ദ്രൻ (പ്രസിഡന്റ്), കെ. ശശിധരൻ (സെക്രട്ടറി), എം. രവീന്ദ്രൻ (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. എൻ. സേതുരാജൻ വരണാധികാരിയായിരുന്നു.