കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘത്തിന്റെയും ഗവ. ജില്ലാ ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടന്ന സൗജന്യ രോഗ പരിശോധനാ ക്യാമ്പും ബോധവൽക്കരണവും ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രേം ഉഷാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി. വിജയകുമാർ, പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് പട്ടത്താനം സുനിൽ, പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ, കെ. ചന്ദ്രബാലൻ, ജെ. വിമലകുമാരി, ബൈജു എസ്. പട്ടത്താനം, കെ. ശ്രീകുമാർ, ടി.ആർ. രാജേഷ്, ഡോ. എ. രാരിമ, ഡോ. ആര്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു.