കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 8.30ന് ക്ഷേത്ര മൈതാനത്ത് ആനനീരാട്ട്, ആനയൂട്ട്, 200ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന മേളവിസ്മയം എന്നിവ നടക്കും. വൈകിട്ട് 3 മുതൽ ഗജവീരന്മാരും 500ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളത്തും.
പഞ്ചവാദ്യം, നാദസ്വരം, പഞ്ചാരിമേളം ചെമ്പട, ശിങ്കാരിമേളം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങൾ, തെയ്യം, എന്നിവ അകമ്പടിയാകും. വൈകിട്ട് 5ന് കൊട്ടിയം ജംഗ്ഷനിൽ തഴുത്തല ഗജോത്സവം നടക്കും. രാത്രി 10 ന് നൃത്തനാടകം. വെളുപ്പിന് 4.30ന് ആറാട്ട് വരവ്, തുടർന്ന് തൃക്കൊടിയിറക്കം, കലശാഭിഷേകം, മംഗള പൂജ. ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ് ബി. ആനന്ദ്, ട്രഷറർ വൈ. പ്രേം കുമാർ, വൈസ് പ്രസിഡന്റ് വി. രാജീവ് തുടങ്ങിയവർ നേതൃത്വം നൽകും.
വള്ളസദ്യയിൽ അണിനിരന്നത് പതിനായിരങ്ങൾ
കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ നടന്ന വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഓരോ പന്തിയിലും 600ൽപ്പരം ആളുകൾ സദ്യയിൽ പങ്കെടുത്തു. രാവിലെ 5.30 മുതൽ തന്നെ ആളുകൾ എത്തിതുടങ്ങിയിരുന്നു.10.30 മുതൽ ആരംഭിച്ച സദ്യ വൈകിട്ട് 5 വരെ നീണ്ടു.