എഴുകോൺ: പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുമ്പോഴും മറുവശത്തുകൂടി ബി.ജെ.പിയുടെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല പദയാത്രയുടെ എഴുകോൺ ബ്ലോക്കിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തിന്റെ മുഖംമൂടി വ്യക്തമാക്കുന്നതാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ, ജനറൽ സെക്രട്ടറി ജി. രതികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻ നായർ, സജീവ് ബാബു, രതീഷ് കിളിത്തട്ടിൽ, സി.രാജ്മോഹൻ, ഡോ. സൂര്യദേവൻ, പി.ഗണേഷ്കുമാർ, ബിനു ചൂണ്ടാലിൽ, ഓടനാവട്ടം വിജയപ്രകാശ്, കൊട്ടറ വിക്രമൻ നായർ, ബിജു എബ്രഹാം, ബി. രാജൻപിള്ള, ബിജു കുളങ്ങര, വി.കെ. ജ്യോതി, ബിനു കോശി, പാറക്കടവ് ഷറഫ്, സൂസൻ വർഗീസ്, ഇരുമ്പനങ്ങാട് ബാബു തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എഴുകോൺ നാരായണൻ, ജി. രതികുമാർ, സി.ആർ. മഹേഷ്, എന്നിവർക്ക് സ്വീകരണം നൽകി. ഓടനാവട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് നിർവഹിച്ചു. ടി.ആർ. ബിജു, കടയ്ക്കോട് അജയകുമാർ, ജി.കെ. ശ്രീജിത്ത്, ആർ. ശിവകുമാർ, രേഖ ഉല്ലാസ്, കനകദാസ്, ജോർജ്ജുകുട്ടി, ഓമന സുധാകരൻ, ബാബു മണിയനാംകുന്നിൽ , ആർ. രതീഷ്, സൂസമ്മ തുടങ്ങിയവർ നേതൃത്വം നൽകി.