photo
അഞ്ചൽ ചന്തയിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ കണ്ടെത്തിയ പുഴു ക്കൾ

അഞ്ചൽ: അഞ്ചൽ ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ നിറയെ പുഴുക്കൾ. അഞ്ചൽ തടിക്കാട് ഇലവിൻമൂട്ടിൽ വീട്ടിൽ വിഷ്ണു അഞ്ചൽ ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്.

വിഷ്ണു പരാതി നൽകിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. മത്സ്യം വിൽപ്പന നടത്തിയ ആൾക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.