voter
ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദേശീയ സമ്മതിദായകദിനാചരണത്തിൽ പ്രിൻസിപ്പൽ ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

ചാത്തന്നൂർ: ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ദേശീയ സമ്മതിദായകദിനാചരണം നടന്നു. ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡ‌റി സ്കൂളിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ബിന്ദു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ 19 ബൂത്തുകളിൽ പുതിയ വോട്ടർമാർക്കുള്ള ഐ.ഡി കാർഡുകളുടെ വിതരണവും നടന്നു. എസ്.പി.സി കേഡറ്റുകൾ,എൻ.എസ്.എസ് വോളന്റിയർമാർ, ചാത്തന്നൂർ വില്ലേജ് ഓഫീസർ ഗിരിജാ കുമാരി, ബൂത്ത്‌ ലെവൽ ഓഫീസർ അജിത് എന്നിവർ പങ്കെടുത്തു.